പരീക്ഷ മുടക്കാന്‍ വ്യാജ ബോംബ് ഭീഷണി
കൊച്ചി പള്ളുരുത്തി എസ് ഡി പി വൈ സ്‌കൂളില്‍ വ്യാജ ബോംബ് ഭീഷണി. രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൊച്ചി കണ്‍ട്രോള്‍ റൂമിലാണ് ബോംബ് ഭീഷണി മുഴക്കി ഫോണ്‍ സന്ദേശമെത്തിയത്.
ക്ലാസ് പരീക്ഷ മുടക്കാന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കാണിച്ച കുരുട്ടുബുദ്ധിയായിരിയ്ക്കും വ്യാജ ബോംബെന്ന നിഗമനത്തിലാണ് പോലീസ്.സ്‌കൂളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്‌കൂളിലെത്തി പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല.