വസ്തുക്കരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ കേസില്‍ വില്ലേജ് ഓഫീസര്‍ക്കും ഇടനിലക്കാരനും കോടതി ഒന്നരക്കൊല്ലം വീതം കഠിനതടവും 40000 രൂപ വീതം പിഴയും വിധിച്ചു. മണമ്പൂര്‍ വില്ലേജ് ഓഫീസറായിരുന്ന ബാലരാമപുരം താന്നിമൂട് സ്വദേശി എസ് ഉണ്ണിക്കൃഷ്ണന്‍, ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ചിറയിന്‍കീഴ് മൂങ്ങോട് സ്വദേശി അബ്ദുള്‍ എച്ച് സാബു എന്നിവര്‍ക്കാണു വിജിലന്‍സ് ജഡ്ജി എ ബദറുദ്ദീന്‍ ശിക്ഷ വിധിച്ചത്.
പിന്നീടൊരിക്കല്‍ ഇത് നടന്നു കിട്ടാനായി ആധാരം എഴുത്തുകാരനായ അബ്ദുളിനെ സമീപിക്കാനും കൈക്കൂലിയായി ആയിരം രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് രജില അബ്ദുളിനു ആയിരം രൂപ നല്‍കുകയും ചെയ്തു. എന്നാല്‍ വീണ്ടും തടസങ്ങള്‍ ഉയര്‍ത്തി. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 2500 രൂപ കൂടി നല്‍കണമെന്ന് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടു.