അന്ധവിശ്വാസത്തിന്റെ പേരില്‍ ചൂഷണം നടക്കുന്നതായി വിവരം കിട്ടിയാല്‍ പൊലീസിന് സ്വമേധയാ കേസെടുക്കും. അന്ധവിശ്വാസത്തിന്റെ പേരിലുള്ള ചൂഷണം തടയല്‍ നിയമത്തിന്റെ കരടിലാണ് ശുപാര്‍ശ. അതേസമയം പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളെ തൊടാതെയാണ് പുതിയ നിയമത്തിന് ശുപാര്‍ശ വന്നത്.
അതീന്ദ്രീയ ജ്ഞാനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചോ അന്ധവിശ്വാസത്തിന്റെ പേരു പറഞ്ഞോ തട്ടിപ്പ് നടത്തിയാല്‍ കുടുങ്ങുമെന്നാണ് നിയമം പറയുന്നത്. സാമ്പത്തിക തട്ടിപ്പ്, ലൈംഗിക ചൂഷണവും മാനഷ്ടവുമുണ്ടാക്കല്‍ എന്നിവയുണ്ടായാല്‍ ശിക്ഷ ഉറപ്പാണ്. ചെറിയ തട്ടിപ്പുകളാണെങ്കില്‍ മുന്നു വര്‍ഷം തടവും 50000 രൂപ പിഴയും, ഭൂമി, പണം തട്ടിയെടുക്കല്‍ പോലുള്ള പോലുള്ള ഗുരുതര കുറ്റകൃത്യങ്ങള്‍ തെളിഞ്ഞാല്‍ ഏഴു വര്‍ഷവും രണ്ടു ലക്ഷം പിഴയും. ലൈഗിംക ചൂഷണം നടന്നുവെന്ന് തെളിഞ്ഞാല്‍ അഞ്ചുവര്‍ഷം മുതല്‍ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നതാണ് പുതിയ നിയമം.
അന്ധവിശ്വാസത്തിന്റെ മറവില്‍ വെണ്ണിമൂങ്ങ, ഇരുതലമുരി, സ്വര്‍ണകുടം, ശംഖ് എന്നിവ വില്‍ക്കുന്ന മാഫികകളെ പിടികൂടാനും നിയമത്തില്‍ വകുപ്പുണ്ട്. തെറ്റിദ്ധാരണ പരക്കുവിധം ഏലസുകള്‍, പൂജകള്‍ എന്നിവക്ക് പ്രചരിപ്പിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പുതിയ നിയമം മുഖേന ശിക്ഷിക്കാം. അതേസമയം മഷിനോട്ടം, പക്ഷിശാസ്ത്രം ആള്‍ദൈവങ്ങള്‍ എന്നിവയെ പുതിയനിയമനം നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യുന്നില്ല. അന്ധവിശ്വാസത്തിന്റെ പേരില്‍ ചൂഷണവും കൊലപാതകവും നടക്കുന്ന സാഹചര്യത്തില്‍ ഇന്റലിജന്‍സ് എഡിജിപി എ ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ കരട് നിയമത്തിലാണ് ശുപാര്‍ശ.