പതിനായിരം തികയ്ക്കാതെ ബിജെപി സ്ഥാനാര്‍ഥി; നാണംകെട്ട പ്രകടനം

Webdunia
വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (12:43 IST)
പുതുപ്പള്ളിയില്‍ നാണംകെട്ട പ്രകടനവുമായി ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍. 13 റൗണ്ടുകളിലായുള്ള വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് വെറും 6447 വോട്ടുകള്‍ മാത്രം. പതിനായിരം വോട്ടുകള്‍ പോലും ബിജെപി സ്ഥാനാര്‍ഥിക്ക് നേടാനായില്ല. 
 
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഹരിയാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. 11,694 വോട്ടുകള്‍ നേടാന്‍ അന്ന് ബിജെപി സ്ഥാനാര്‍ഥിക്ക് സാധിച്ചിരുന്നു. അതായത് മൊത്തം പോള്‍ ചെയ്ത വോട്ടിന്റെ 8.87 ശതമാനം വോട്ടുകള്‍ ബിജെപി സ്ഥാനാര്‍ഥി നേടി. ഇത്തവണ അത് 6447 ആയി കുറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article