അപ്പനോട് രണ്ട് തവണ, ഇപ്പോള്‍ മകനോടും; ഹാട്രിക് തോല്‍വി രുചിച്ച് ജെയ്ക്

വെള്ളി, 8 സെപ്‌റ്റംബര്‍ 2023 (11:21 IST)
പുതുപ്പള്ളി മണ്ഡലത്തില്‍ ഹാട്രിക് തോല്‍വി രുചിച്ച് ജെയ്ക് സി തോമസ്. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഇപ്പോള്‍ നടന്ന ഉപതിരഞ്ഞെടുപ്പിലുമായി പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയാണ് ജെയ്ക് തോല്‍ക്കുന്നത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ജെയ്ക്കിന് സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ശക്തി കേന്ദ്രങ്ങളില്‍ പോലും ജെയ്ക് പിന്നിലായി. 
 
2016, 2021 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉമ്മന്‍ചാണ്ടിയോടാണ് ജെയ്ക് തോല്‍വി വഴങ്ങിയത്. ഇത്തവണ ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനോടും ജെയ്ക് ദയനീയമായി തോല്‍വി വഴങ്ങിയിരിക്കുന്നു. ഒരേ മണ്ഡലത്തില്‍ അപ്പനോടും മകനോടും മത്സരിച്ച് തോറ്റിരിക്കുകയാണ് ജെയ്ക്. 
 
അതേസമയം പുതുപ്പള്ളിയിലെ റെക്കോര്‍ഡ് ഭൂരിപക്ഷം ഉറപ്പിച്ചിരിക്കുകയാണ് ചാണ്ടി ഉമ്മന്‍. ലീഡ് നാല്‍പ്പതിനായിരത്തിലേക്ക് അടുക്കുകയാണ്. ഉമ്മന്‍ചാണ്ടിയുടെ റെക്കോര്‍ഡ് ലീഡ് ചാണ്ടി ഉമ്മന്‍ മറികടന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍