താമര ചൂടിയ ലക്ഷ്മിദേവിയായി സി കെ ജാനു ബത്തേരിയിൽ ഉദിച്ചുയരും അതു ഓട്ടോറിക്ഷയിൽ ! ; സ്മൃതി ഇറാനി

Webdunia
തിങ്കള്‍, 9 മെയ് 2016 (10:40 IST)
നിയമസഭാ തെരഞ്ഞെടുപ്പ് ചൂട് പിടിച്ച് മുന്നേറികൊണ്ടിരിക്കേ സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ എൻ ഡി എ സ്ഥാനാർഥിയായി മത്സരിക്കുന്ന സി കെ ജാനുവിനെ ലക്ഷ്മിദേവിയോട് ഉപമിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ ബത്തേരിയിൽ ലക്ഷ്മിദേവിയായി ജാനു ഉദയം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
 
സി കെ ജാനു ബത്തേരിയിൽ താമര വിരിയിക്കും അതും ഓട്ടോറിക്ഷയിൽ എന്നാണ് മന്ത്രി പ്രസ്താവിച്ചത്. ലക്ഷ്മിദേവി അരിവആൾ ചുറ്റികയിലോ കൈപത്തിയിലോ അല്ല ഉദയം ചെയ്യുന്നത്. താമരയിലാണ്. ആ താമര ജാനു ബത്തേരിയിൽ വിരിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
അതേസമയം, ഹിന്ദു വിശ്വാസവുമായി ബന്ധപ്പെട്ട് എപ്പോഴും വാർത്തകളിലും വിവാദങ്ങളിലും ഇടം പിടിക്കുന്ന സ്മൃതി ഇറാനി ഇന്ത്യയിലെ ദളിത് വിഭാഗങ്ങളെക്കുറിച്ചോ ആദിവാസി പ്രശ്നങ്ങളെ കുറിച്ചോ സംസാരിക്കാൻ തയ്യാറായില്ല. നിയമവിദ്യാർത്ഥിനി ജിഷയുടെ മരണം സംസ്ഥാന സർക്കാരിന്റെ കഴിവുകേടാണ് എന്ന് മന്ത്രി പറഞ്ഞിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
 
Next Article