ഭായി എന്നറിയപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്; ജിഷയുടെ സഹോദരി ദീപയെ കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു, നിര്‍ണായക തെളിവുകള്‍ ലഭ്യമാകുമെന്ന് പൊലീസ്

Webdunia
തിങ്കള്‍, 9 മെയ് 2016 (10:28 IST)
ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സഹോദരി ദീപയെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്‌റ്റഡിയിലെത്തു. ജിഷയുടെ അമ്മയെ പ്രവേശിപ്പിച്ചിരുന്ന ആശുപത്രിയില്‍ നിന്ന് ഇന്നുരാവിലെയാണ് വനിതാ പൊലീസ് സംഘം കസ്‌റ്റഡിയിലെടുത്തത്. ദീപയ്‌ക്ക് അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.

കസ്‌റ്റഡിയിലെടുത്ത ദീപയെ രഹസ്യ കേന്ദ്രത്തില്‍ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഡിവൈഎസ്പി ജിജിമോന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യുന്നത്. ഇവര്‍ക്ക് അന്യസംസ്ഥാന തൊഴിലാളികളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഭായി എന്നറിയപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളിയുമായി ദീപയ്‌ക്ക് ബന്ധമുണ്ടായിരുന്നുവെന്നും മൊബൈല്‍ ഫോണ്‍ വഴി ഇരുവരും ബന്ധപ്പെട്ടിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നുണ്ട്. ഇയാള്‍ക്ക് മലയാളം നന്നായി സംസാരിക്കാന്‍ കഴിയുമെന്നാണ് പൊലീസ് പറയുന്നത്. മലയാളം അറിയാവുന്ന ഒരു അന്യസംസ്ഥാന തൊഴിലാളിക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്നാണ് നിഗമനം.

കഴിഞ്ഞ ദിവസം ബംഗളുരുവില്‍ പിടിയിലായ അന്യസംസ്ഥാന തൊഴിലാളി ദീപയുടെ സുഹൃത്താണെന്നു പൊലീസിന് സൂചനയുണ്ടായിരുന്നു. എന്നാല്‍ തനിക്ക് ഇങ്ങനെയൊരാളെ അറിയില്ലെന്നും ഹിന്ദി അറിയില്ലെന്നുമാണ് ദീപ വ്യക്തമാക്കിയത്.
Next Article