വിവാദ പ്രസ്താവനകളിലൂടെ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ച ബിജെപി എംഎല്‍എയാണ് സുരേന്ദ്ര സിങ്. കോവിഡുമായി ബന്ധപ്പെട്ട് വിചിത്ര പ്രസ്താവനയാണ് ഇപ്പോള്‍ സുരേന്ദ്ര സിങ് നടത്തിയിരിക്കുന്നത്. കോവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിക്കണമെന്നാണ് സുരേന്ദ്ര സിങ് ആഹ്വാനം ചെയ്തിരിക്കുന്നത്. മാത്രമല്ല ലൈവായി ഗോമൂത്രം കുടിച്ചും കാണിച്ചു ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ബൈരിയ നിയോജക മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ.
കോവിഡിനെ പിടിച്ചുകെട്ടാന്‍ ഗോമൂത്രത്തിനു കഴിയും. ദിവസവും 18 മണിക്കൂര്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന താന്‍ ഊര്‍ജ്ജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രം ആണെന്നും അദ്ദേഹം പറഞ്ഞു.