ആലപ്പുഴയിലെ അമ്പരപ്പിക്കുന്ന പ്രകടനം, ശോഭാ സുരേന്ദ്രനെ ഡൽഹിക്ക് വിളിപ്പിച്ച് ബിജെപി നേതൃത്വം, സംഘടനതല പദവി ലഭിച്ചേക്കും

അഭിറാം മനോഹർ

ശനി, 8 ജൂണ്‍ 2024 (20:01 IST)
ലോകസഭാ തിരെഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ വലിയ മുന്നേറ്റം നടത്താനായതിന് പിന്നാലെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രനെ ഡല്‍ഹിക്ക് വിളിപ്പിച്ച് പാര്‍ട്ടി നേതൃത്വം. ഞായറാഴ്ച രാവിലെ തന്നെ ഡല്‍ഹിയിലെത്താനാണ് കേന്ദ്രനേതാക്കളുടെ നിര്‍ദേശം. സംഘടനാതലത്തില്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ശോഭയ്ക്ക് നല്‍കുന്നത് ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലുണ്ടെന്നാണ് സൂചന.
 
 ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ 63,513 വോട്ടിന് വിജയിച്ചെങ്കിലും മണ്ഡലത്തില്‍ 3 ലക്ഷത്തിനടുത്ത് വോട്ടുകള്‍ നേടാന്‍ ശോഭാ സുരേന്ദ്രനായിരുന്നു. 2019ലെ ലോകസഭാ തിരെഞ്ഞെടുപ്പില്‍ 1,87,729 വോട്ട് കിട്ടിയ ഇടത്ത് നിന്നാണ് ഈ മുന്നേറ്റം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍