35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും: കെ സുരേന്ദ്രന്‍

ശ്രീനു എസ്
വെള്ളി, 12 മാര്‍ച്ച് 2021 (12:35 IST)
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നേമത്ത് ആരുമത്സരിച്ചാലും ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ലെന്നും നേമം ബിജെപിയുടെ ഉറച്ച കോട്ടയാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉമ്മന്‍ചാണ്ടിയുടെ മണ്ഡലത്തിലും ബിജെപി ശക്തരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
പുതുച്ചേരിയില്‍ തങ്ങള്‍ക്ക് സീറ്റൊന്നും ഇല്ലാതെ സര്‍ക്കാരുണ്ടാക്കാന്‍ സാധിച്ചെങ്കില്‍ കേരളത്തിലും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേമത്ത് ബിജെപിയും സിപിഎമ്മും തമ്മിലാണ് മത്സരമെന്നും ഉമ്മന്‍ ചാണ്ടിയെപ്പോലുള്ള ശക്തനായ നേതാവ് വന്നോട്ടെയെന്നും സുരേന്ദ്രന്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article