തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

Webdunia
വെള്ളി, 28 ഓഗസ്റ്റ് 2015 (19:45 IST)
തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. വെള്ളിക്കുളങ്ങര സ്വദേശിയായ അഭിലാഷ്‌(33) ആണു മരിച്ചത്‌. സിപിഎം പ്രവര്‍ത്തകരാണു കൊലപാതകത്തിനു പിന്നിലെന്നു ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെ സുഹൃത്തിനൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു സംഭവം. ബൈക്കോടിച്ചിരുന്ന സുഹൃത്ത് സതീശ് പരുക്കുകളോടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഏറെ നാളായി ബിജെപി സിപിഎം സംഘര്‍ഷം നിലനില്‍ക്കുന്ന പ്രദേശമാണു വെള്ളിക്കുളങ്ങര.