ബി.ജെ.പിക്കാര്‍ പാലം ഉദ്ഘാടനം ചെയ്തു

Webdunia
വെള്ളി, 12 ജൂണ്‍ 2015 (17:41 IST)
കരമനയാറ്റിനു കുറുകെയുള്ള കുണ്ടമണ്‍ കടവിലെ പുതിയ പാലം പണി തീര്‍ന്നിട്ടു മാസങ്ങളായിട്ടും ഉദ്ഘാടനം ചെയ്യാന്‍ മന്ത്രിമാര്‍ക്ക് സമയം കിട്ടിയില്ല. യാത്രാക്ലേശം കൊണ്ടു സഹികെട്ട ജനത്തിനു സഹായമെന്നോണം ബി.ജെ.പി പ്രവര്‍ത്തകര്‍ പാലം ഉദ്ഘാടനം നടത്തി വാഹനങ്ങള്‍ക്ക് പാലം തുറന്നു കൊടുത്തു.
 
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ബി.ജെ.പി വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വക്താവ് വി.വി.രാജേഷും സംഘവും പാലം തുറന്നുകൊടുത്തത്.   
 
ഇതോടെ കാട്ടാക്കടയും ചുറ്റുമുള്ള കിഴക്കന്‍ ഭാഗങ്ങളിലെയും ജനത്തിന് തലസ്ഥാന നഗരിയിലെത്താന്‍ ഗതാഗതക്കുരുക്കില്‍ അധിക സമയം കാത്തുകിടക്കേണ്ടിവരില്ല. രാജഭരണ കാലത്തു നിര്‍മ്മിച്ച പഴയപാലം വീതികുറഞ്ഞതായിരുന്നതിനാല്‍ ദിവസവും രാവിലെയും വൈകിട്ടും വാഹനങ്ങളുടെ നീണ്ട നിര ഇരുവശത്തും കാണാമായിരുന്നു.