കോടിയേരിയുടെ പ്രസ്താവന സായുധവിപ്ലവത്തിന്; പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടിയെന്ന് ബിജെപി

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (07:35 IST)
കോടിയേരിയുടെ കണ്ണൂരിലെ പ്രസ്താവന സായുധ വിപ്ലവത്തെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ബിജെപി. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി വക്താവ് ജെആര്‍ പത്മകുമാര്‍ പറഞ്ഞു.
 
പാര്‍ട്ടി പ്രവര്‍ത്തകരെ പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ എത്തി അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണം. പാടത്ത് പണി വരമ്പത്ത് കൂലി എന്ന രീതിയില്‍ തിരിച്ചടിക്കണം, അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണം എന്നിങ്ങനെയായിരുന്നു കോടിയേരിയുടെ പ്രസ്താവന. കൊടിയേരി നടത്തിയ പ്രസ്താവനകളെല്ലാം സായുധ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് ബിജെപി ആരോപിക്കുന്നു. 
 
പയ്യന്നൂരില്‍ നടന്ന ഇരട്ടക്കൊലപാതകങ്ങളുടെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസ് അക്രമത്തിനെതിരെ സിപിഎം പൊതുയോഗം സംഘടിപ്പിച്ചത്. ജൂലൈ 11 നു രാത്രിയാണ് പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ സിവി ധനരാജും ബിജെപി പ്രവര്‍ത്തകനായ സികെ രാമചന്ദ്രനു കൊല്ലപ്പെട്ടത്.
 
 
Next Article