ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

Webdunia
ഞായര്‍, 30 നവം‌ബര്‍ 2014 (11:15 IST)
ചെന്നിത്തലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ ജില്ലയില്‍ താറാവുകളുടെ കൂട്ട നശീകരണം ഇന്ന് അവസാനിക്കാനിരിക്കെ ചെന്നിത്തലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവിടെ താറാവുകള്‍ ചത്തിരുന്നെങ്കിലും അത് പക്ഷിപ്പനി മൂലമല്ലെന്നായിരുന്നു പ്രാഥമിക നിഗമനം. 
 
എന്നാല്‍ സംശയത്തെ തുടര്‍ന്ന് വീണ്ടും നടത്തിയ വിദഗ്ധ പരിശോധനയിലാണ് പക്ഷിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ചെന്നിത്തലയിലെ താറാവുകളെ ഇന്ന് തന്നെ കൊന്നൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.  
 
ഇന്നലെവരെ 1.19 ലക്ഷം താറാവുകളെയാണ് ജില്ലയില്‍ കൊന്നൊടുക്കിയത്. ഇന്നലെ മാത്രം 60,​955 താറാവുകളെ കൊന്നു. ആറിടങ്ങളിലായിരുന്നു കൂട്ടക്കൊല. അഞ്ചിടങ്ങളില്‍ ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയായി. ശേഷിക്കുന്ന സ്ഥലത്ത് ഇന്ന് താറാവുകളെ കൊന്നുതീര്‍ക്കും. താറാവുകളെ സംസ്കരിച്ച പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രവര്‍ത്തകരെത്തി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.