നിരവധി പിടിച്ചുപറി, ആക്രമണ കേസുകളില്‍ പ്രതിയായ ബിനോയ് കണ്ണന് എന്ന കണ്ണനെ (35) മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ നിയമ പ്രകാരം അറസ്റ്റിലായ കണ്ണനെ ആറു മാസത്തേക്ക് കരുതല്‍ തടങ്കലില്‍ അടച്ചു.
കുമാരപുരത്തെ ബാലസുബ്രഹ്മണ്യ സ്വമി ക്ഷേത്ര ഉത്സവത്തോട് അനുബന്ധിച്ച് നിര്‍ബന്ധിത പണപ്പിരിവു നടത്തുകയും എതിര്‍ത്ത ഗോപാലന് എന്നയാളെ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ കണ്ണന് പ്രതിയാണ്. മുറിഞ്ഞപാലത്ത് റഹീമിന്റെ കടയില്‍ കയറി പണം തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്.
ഇതിനൊപ്പം നെടുമങ്ങാട് സ്വദേശി സജീറിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലും പണം പിടിച്ചുപറിച്ച കേസിലും ഇയാള്‍ പ്രതിയാണ്. ഡി.സി.പി സഞ്ജയ് കുമാര്‍ ഗുരുഡിന്, ശംഖുമുഖം എ.സി ജവഹര്‍ ജനാര്‍ഡ് എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം മെഡിക്കല്‍ കോളേജ് സി.ഐ ഷീന്‍ തറയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കണ്ണനെ അറസ്റ്റ് ചെയ്തത്.