ബിനീഷ് അറസ്റ്റിലായത് ചെറിയ സംഭവമല്ല: എം എം ലോറന്‍സ്

സുബിന്‍ ജോഷി
തിങ്കള്‍, 2 നവം‌ബര്‍ 2020 (21:06 IST)
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിനെ തുടര്‍ന്ന് ബിനീഷ് കോടിയേരി അറസ്റ്റിലായത് ഒരു ചെറിയ സംഭവമല്ലെന്ന് മുതിര്‍ന്ന സി പി എം നേതാവ് എം എം ലോറന്‍സ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരിയുടെ മകന്‍ അറസ്റ്റ് ചെയ്യപ്പെട്ടാല്‍ അതിന് വലിയ വാര്‍ത്താ പ്രാധാന്യമുണ്ടെന്നും ലോറന്‍സ് പറഞ്ഞു.
 
പാര്‍ട്ടിയുടെ നയരേഖകള്‍ എല്ലാവര്‍ക്കും ബാധകമാണ്. ബിനീഷ് കോടിയേരി ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നു. ആക്ഷേപങ്ങള്‍ക്ക് ഇടകൊടുക്കാതിരിക്കാനുള്ള ബാധ്യത ബിനീഷിനുണ്ട് - എം എം ലോറസ് വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article