ലോക്ക് ഡൗണ്‍ ലംഘനം: കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ അറസ്റ്റില്‍

അനിരാജ് എ കെ
തിങ്കള്‍, 20 ഏപ്രില്‍ 2020 (13:40 IST)
ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെ പൊലീസ് അറസ്റ്റുചെയ്തു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ബിന്ദു കൃഷ്ണയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജില്ലാകളക്ടര്‍ക്ക് നിവേദനം നല്‍കാനെത്തിയപ്പോഴായിരുന്നു അറസ്റ്റ്. ലോക്ക് ഡൗണ്‍ ലംഘിച്ച് കൂട്ടം കൂടിയതിനാണ് അറസ്‌റ്റെന്ന് പൊലീസ് പറഞ്ഞു.
 
പലസ്ഥലത്തുനിന്നുമായി സൈക്കിളിലാണ് കളക്ടര്‍ക്ക് നിവേദനം നല്‍കാനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയത്. ബിന്ദു കൃഷ്ണയുടെ കൂടെ മകനും ഉണ്ടായിരുന്നു.

മകനെ വീട്ടില്‍ കൊണ്ടുപോയി വിട്ടശേഷം അറസ്റ്റിലേക്ക് നീങ്ങാമെന്ന് ബിന്ദു കൃഷ്ണയടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല.

അറസ്റ്റില്‍ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനുള്ളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article