തന്റെയും കുടുംബത്തിന്റെയും ജീവനു ഭീഷണിയുണ്ടെന്ന് വെളിപ്പെടുത്തിയ ബിജു രമേശ് സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് തനിക്ക് കത്ത് നല്‍കിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കത്ത് കിട്ടിയാല്‍ പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ധമന്ത്രി കെഎം മാണിക്ക് നേരെ ബാര്‍ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശ് കുടുംബത്തിന്റെയും ജീവനു ഭീഷണിയുണ്ടെന്ന് പറഞ്ഞത്. ഭീഷണി ഉള്ളതിനാല്‍ സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രിക്കും കത്തു നല്‍കുമെന്നും ബിജു പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ഇത്തരത്തില്‍ പ്രതികരിച്ചത്.
സംസ്ഥനത്ത് ബജറ്റുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്ന് ബിജു രമേശ് വ്യക്തമാക്കിയതോടെ പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍ അദ്ദേഹത്തിന് പിന്തുണ നല്‍കിയിരുന്നു. ആരോപണത്തില്‍ ഉറച്ച് നിന്നാല്‍ ബിജുവിന് ആവശ്യമായ പിന്തുണ നല്‍കുമെന്നാണ് വിഎസ് പറഞ്ഞിരുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.