ബിജിമോള്‍ എംഎല്‍എയുടെ മുല്ലപ്പെരിയാര്‍ സന്ദര്‍ശനം: തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധം

ചൊവ്വ, 18 നവം‌ബര്‍ 2014 (11:44 IST)
ഇഎസ് ബിജിമോള്‍ എംഎല്‍എ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പ്രവേശിച്ച സംഭവത്തില്‍ തമിഴ്നാട്ടിലെ തേനിയിലും കമ്പത്തും വന്‍ പ്രതിഷേധം. കമ്പത്ത് ബിജിമോളുടെ കോലം കത്തിച്ചു. കൂടാതെ വാഹനങ്ങളും തടഞ്ഞു. ബിജിമോള്‍ അണക്കെട്ടില്‍ പ്രവേശിച്ചത് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു തമിഴ്നാട് അധികൃതര്‍ പറഞ്ഞു. 
 
മാധ്യമ പ്രവര്‍ത്തകരോടൊപ്പമായിരുന്നു ബിജി മോള്‍ ഡാം സന്ദര്‍ശിച്ചത്. ഇതിനിടെ ചീഫ് എഞ്ചിനീയറെ ബിജിമോള്‍ കൈയേറ്റം ചെയ്തതായി തമിഴ്നാട്ടില്‍ വ്യാപക പ്രചരണമാണ് നടക്കുന്നത്.
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു ബിജിമോളുടെ സന്ദര്‍ശനം. തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ക്രമാതീതമായി കുറച്ചതാണ് ജലനിരപ്പുയരാന്‍ കാരണം. കൂടാതെ അണക്കെട്ടിലെ ജലനിരപ്പുയരുന്നതിനൊപ്പം പ്രധാന അണക്കെട്ടിലെയും ബേബി ഡാമിലെയും ചോര്‍ച്ച കൂടിയിട്ടുണ്ട്. സുര്‍ക്കി മിശ്രിതം വന്നടിഞ്ഞ് അണക്കെട്ടിന്റെ മുന്‍വശത്തു ചതുപ്പ് രൂപപ്പെട്ടു. മണ്ണിനടിയിലൂടെ വലിയ ഉറവ പോലെയുള്ള ചോര്‍ച്ച ആശങ്ക പരത്തുന്നുണ്ട്. 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 

വെബ്ദുനിയ വായിക്കുക