ബീഹാര്‍ തെരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് നിതീഷ് കുമാര്‍. തങ്ങള്‍ക്ക് പിന്തുണയും അനുഗ്രഹവും നല്‍കിയ ജനങ്ങള്‍ക്കു നന്ദി പറയുകയാണെന്ന് രാജ്യം ഉറ്റുനോക്കിയ വിജയത്തിനു ശേഷം നിതീഷ് പറഞ്ഞു.
അതേസമയം, നിതീഷ് കുമാര്‍ പൊളിറ്റിക്കല്‍ ഹീറോയാണെന്ന് ശിവസേന പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കിയ മഹാസഖ്യത്തെയും ജെഡിയുവിനെയും അഭിനന്ദിക്കുന്നതായും ശിവസേന വക്താവ് സഞ്ജയ് റൌട്ട് പറഞ്ഞു. ബീഹാറിലെ തോല്‍വി മോഡിയുടെ തോല്‍വി കൂടിയാണ്. കോണ്‍ഗ്രസ് തോല്‍ക്കുമ്പോള്‍ ഉത്തരവാദിത്വം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി ഏറ്റെടുക്കാറുണ്ട്. അതിനാല്‍ ഈ തോല്‍വിയുടെ ഉത്തരവാദിത്വം മോഡി തന്നെ ഏറ്റെടുക്കണമെന്നും റാവത്ത് പറഞ്ഞു. രാജ്യത്തിന്റെ രാഷ്ട്രീയ ഭാവിയില്‍ ബിഹാറിലെ ഫലം നിര്‍ണായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം മോഡി -അമിത്ഷാ കൂട്ടുകെട്ടിന്റെ തോല്‍വിയാണെന്നും മഹാസഖ്യം 150 സീറ്റ് നേടുമെന്നും ശരത് യാദവ് അവകാശപ്പെട്ടു. സംസ്ഥാന തെരഞ്ഞെടുപ്പ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തലാവില്ലെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. രാജ്യത്തെ രാഷ്ട്രീയത്തില്‍ ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം മാറ്റം വരുത്തുമെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.