തൃശൂര്‍ സെന്റ് തോമസ് കോളേജിനു സമീപം വന്‍ മരം കടപുഴകി വീണു; ഗതാഗത കുരുക്ക്

രേണുക വേണു

വെള്ളി, 24 മെയ് 2024 (10:10 IST)
Thrissur

തൃശൂര്‍ സെന്റ് തോമസ് കോളേജിനു സമീപം വന്‍മരം കടപുഴകി വീണു. കോളേജ് റോഡില്‍ വന്‍ ഗതാഗത കുരുക്കാണ് ഇപ്പോള്‍ ഉള്ളത്. അതുവഴി യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കുക. മരം മുറിച്ചുമാറ്റാനുള്ള നടപടികള്‍ ആരംഭിച്ചു. ശക്തമായ മഴയെ തുടര്‍ന്നാണ് മരം വീണത്. 
 
തൃശൂരില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍