ബെവ്‌കോയുടെ മദ്യവിൽപ്പനശാലകളുടെ പ്രവർത്തന സമയത്തിൽ മാറ്റം

Webdunia
വ്യാഴം, 7 ഒക്‌ടോബര്‍ 2021 (20:50 IST)
സംസ്ഥാനത്തെ ബീവറേജ് കോര്‍പ്പറേഷന് കീഴിലുള്ള മദ്യ വില്‍പ്പന ശാലകള്‍ തുറന്നു പ്രവർത്തിക്കുന്ന സമയത്തിൽ മാറ്റംവരുന്നു. വെള്ളിയാഴ്‌ച്ച മുതലാണ് സമയക്രമത്തിൽ മാറ്റം വരുത്തുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെയായിരിക്കും ഇനി പ്രവർത്തനസമയം.
 
കോവിഡ് ഇളവുകളുടെ പശ്ചാത്തലത്തിലാണ് പുതിയ മാറ്റം എന്ന് ബവ്കോ അധികൃതര്‍‍ അറിയിച്ചു. എന്നാല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല. മദ്യവിൽപ്പനശാലകളിലെ തിരക്ക് ഒഴിവാക്കാൻ  മദ്യത്തിന് ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനമൊരുക്കുകയെന്ന പരീക്ഷണത്തിലേക്ക് ബെവ്കോ കടക്കുകയാണ്. സെപ്‌റ്റംബർ 17 മുതൽ ഇത് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കുന്നുണ്ട്.
 
 തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങലിലായി, മൂന്ന് ഔട്ലെറ്റുകളിലാണ് ഓണ്‍ലൈന്‍ ബുക്കിംഗ്  ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article