മുത്തച്ഛന്റെ മദ്യം ജ്യൂസാണെന്നുകരുതി കുടിച്ച അഞ്ചുവയസുകാരന് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയിലാണ് സംഭവം. കന്നികോവില്‍ സ്ട്രീറ്റിലെ രുകേഷ് എന്ന അഞ്ചുവയസുകാരനാണ് മരിച്ചത്. മദ്യം കുടിച്ച കുട്ടിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുകയും ഇതുകണ്ട ആസ്മ രോഗികൂടിയായ മുത്തച്ഛന്‍ ചിന്നസ്വാമി ബോധരഹിതനാകുകയും പിന്നാലെ മരണപ്പെടുകയായിരുന്നു.