മദ്യവിതരണത്തിനുള്ള ഓണ്‍ലൈന്‍ ആപ്പാണ് ബെവ് ക്യു (Bev Q). ഉപഭോക്താക്കള്‍ ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഫോണ്‍ നമ്പറിന്റെ സഹായത്തോടെ റജിസ്റ്റര്‍ ചെയ്യണം. പേര്, പിന്‍കോഡ് എന്നിവയും നല്‍കണം. ഏത് സ്ഥലത്തുനിന്നാണോ മദ്യം, ബീയര്‍/വൈന്‍ എന്നിവ വാങ്ങേണ്ടത് ആ സ്ഥലത്തെ പിന്‍കോഡ് നല്‍കി കടകള്‍ തിരഞ്ഞെടുക്കാം.