ശനി, ഞായര്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരാന്‍ കേരളം; ഉടന്‍ ഒഴിവാക്കില്ല

ചൊവ്വ, 15 ജൂണ്‍ 2021 (19:54 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുമ്പോഴും ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം കേരളം തുടരും. ജൂലൈ പകുതി വരെയെങ്കിലും ശനി, ഞായര്‍ നിയന്ത്രണം തുടരാനാണ് സാധ്യത. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മാത്രമേ ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കൂ. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ഗതാഗതം അനുവദിക്കില്ല. അനാവശ്യമായി പുറത്തിറങ്ങിയാല്‍ പിഴ ഈടാക്കുകയും വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നത് തുടരും. ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ആയിരിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ ബാറുകളും ബെവ്‌കോ ഔട്ട്‌ലറ്റുകളും പ്രവര്‍ത്തിക്കില്ല. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍