യു ഡി എഫിലേക്ക് ഒരു പ്രതിപക്ഷ എം എല്‍ എ കൂടിയെത്തുമെന്ന് ബെന്നി ബഹനാന്
ഒരു എം എല്‍ എ കൂടി പ്രതിപക്ഷത്തുനിന്നും യു ഡി എഫിലേക്ക് വരുമെന്ന് ബെന്നി ബഹനാന് എം എല്‍ എ.
കുവൈത്തുകാര്‍ക്ക് പരിചിതനായ എംഎല്‍എ ആയിരിക്കും യുഡിഎഫിലേക്ക് വരികയെന്നും ഡിസംബര്‍ ഒന്നിന് നിയമസഭാ സമ്മേളനം ആരംഭിക്കുന്പോള്‍ പ്രതിപക്ഷത്ത് ആളുകുറയുമെന്നും ബെന്നി ബഹനാന് പറഞ്ഞു.
എന്നാല്‍ ബെന്നി ബെഹനാന് ഒരുവെടി പൊട്ടിച്ചതാണെന്നും ഇക്കാര്യം ചാനലുകള്‍ ഏറ്റുപിടിച്ചത് കഷ്ടമായെന്നും തോമസ് ചാണ്ടി സംഭവത്തെപ്പറ്റി പ്രതികരിച്ചു.