ഗോവധ നിരോധനം മനുഷ്യാവകാശ ലംഘനമെന്ന് ചെന്നിത്തല
ബിജെപി സര്‍ക്കാരിന്റെ ഗോവധ നിരോധനത്തിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗോവധ നിരോധനം മനുഷ്യാവകാശ ലംഘനമാണ്. കേന്ദ്രത്തിന്‍റെ ഫാസിസ്റ്റ് തീരുമാനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് ഗോവധ നിരോധനമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗോവധ നിരോധനം മനുഷ്യാവകാശം കവർന്നെടുക്കാനുള്ള ശ്രമമാണെന്നും ചെന്നിത്തല പറഞ്ഞു.
കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് രാജ്യവ്യാപകമായി നിരോധിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ആർഎസ്എസിന്‍റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് കൃഷിമന്ത്രി വിഎസ് സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു.
കേന്ദ്ര സർക്കാരിന്റെ ഉത്തരവ് അംഗീകരിക്കില്ലെന്ന് തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെടി ജലീൽ പ്രതികരിച്ചു. എന്നാൽ വിഷയം പരിശോധിക്കുമെന്നായിരുന്നു വനംവകുപ്പ് മന്ത്രി കെ രാജുവിന്റെ പ്രതികരണം.