നിത്യവും സമരങ്ങളും വിവാദങ്ങളുംകൊണ്ട് വാര്‍ത്തയില്‍നിറയുന്ന കാലിക്കറ്റിനു ആശ്വാസം പകരുന്ന വാര്‍ത്തയുമായി ബിബിസി ന്യൂസ് - ബിസിനസ് സര്‍വേയുടെ റിപ്പോര്‍ട്ട്.റിപ്പോര്‍ട്ട് പ്രകാരം ഏറ്റവുംകൂടുതല്‍ പേര്‍ അന്വേഷിച്ച സര്‍വകലാശാലകളുടെ പട്ടികയില്‍ നാലാമതെത്തിയിരിക്കുകയാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി.
സര്‍വേയില്‍ ഒന്നാമതെത്തിയത് അമേരിക്കയിലെ ഫീനിക്സ് വാഴ്സിറ്റിയാണ് മാസച്യുസിറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്കു രണ്ടാം സ്ഥാനവും ഇംഗണ്ടിലെ ഓപ്പണ്‍ യൂണിവേഴ്സിറ്റി മൂന്നാം സ്ഥാനവും നേടി.പ്രശസ്തമായ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി 13ആം സ്ഥാനത്താണ്.
ആദ്യ ഇരുപത് സര്‍വകലാശാലകളില്‍ അഞ്ചെണ്ണം മാത്രമേ ഇന്ത്യയില്‍നിന്നുള്ളൂ.കാലിക്കറ്റിന് തൊട്ടു പിന്നില്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയാണ്.
ഓണ്‍ലൈന്‍ സേവനങ്ങള്‍ തേടിയാണ് ഇത്രയധികം സേര്‍ച്ച് ചെയ്യപ്പെടാനാനിടയതെന്നാണ് കരുതപ്പെടുന്നത്. ഫീസ് അടയ്ക്കാനും സര്‍ട്ടിഫിക്കറ്റ് ആധികാരികത പരിശോധിക്കാനും ഉള്‍പ്പെടെയുള്ള നിരവധി സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി നടപ്പാക്കിയതു നേട്ടമായതായാണ് കാലിക്കറ്റ് യൂണീവേഴ്സിറ്റി അധികൃതര്‍ പറയുന്നത്.