പുതിയ മദ്യനയം സംബന്ധിച്ചു ഹൈക്കോടതി ഇന്ന് വിധിയുണ്ടായില്ലെങ്കില്‍ ബാറുകള്‍ക്കു പ്രവര്‍ത്തിക്കുന്നതിനു തടസമില്ലെന്ന് നിയമവിദഗ്ധര്‍. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഇന്നാണു വിധി പറയേണ്ടതെങ്കിലും ഹൈക്കോടതി വിധി വരെ ബാറുകളുടെ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതിയുടെ അനുവാദമുണ്ട്. ഇന്നും നാളെയും വിധി പറയാന്‍ കഴിഞ്ഞില്ലെങ്കില്‍ നവരാത്രി അവധിക്കു പിരിയുന്ന ഹൈക്കോടതിക്ക് ആറിനാണ് സിറ്റിംഗുള്ളത്.