ബാര്‍ ലൈസന്‍സ്: ബാറുടമകളുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും

Webdunia
ശനി, 20 സെപ്‌റ്റംബര്‍ 2014 (09:46 IST)
418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെതിരെ ബാറുടമകള്‍ സമര്‍പ്പിച്ച അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. മദ്യനയം നിലവില്‍ വന്ന സാഹചര്യത്തില്‍ ബാറുടമകളുടെ ഹര്‍ജി അപ്രസക്തമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
 
നിലവിലെ സാഹചര്യത്തില്‍ 418 ബാറുകളുടെ ലൈസന്‍സ് സംബന്ധിച്ച ഹര്‍ജി അപ്രസക്തമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തിയിരുന്നു. മദ്യവില്‍പന മൗലികാവകാശമല്ലെന്നും മദ്യനയം ഭരണഘടനാവിരുദ്ധമല്ലെന്നും വ്യക്തമാക്കി സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 
 
അതേസമയം മദ്യനയം ചോദ്യം ചെയ്ത് ബാറുടമകള്‍ സമര്‍പ്പിച്ച മറ്റു ഹര്‍ജികളില്‍ സിംഗിള്‍ ബഞ്ചില്‍ ഇന്ന് വാദം തുടരും. ബാറുടമകളുടെ ഭാഗമാണ് കോടതി കേള്‍ക്കുന്നത്. സര്‍ക്കാരിന് വേണ്ടി മറ്റന്നാള്‍  കപില്‍ സിബല്‍ ഹാജരായേക്കും.