ബാര്‍ കോഴ: എസ് പി രാജ്‌മോഹന്റെ നേതൃത്വത്തില്‍ അന്വേഷണം

Webdunia
ചൊവ്വ, 4 നവം‌ബര്‍ 2014 (17:50 IST)
ബാര്‍ കോഴ വിവാദത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. വിജിലന്‍സ് ദക്ഷിണമേഖലാ എസ്പി എം. രാജ്‌മോഹനാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. ഡിവൈഎസ്പിമാരായ അശോകന്‍, സുരേഷ് എന്നിവര്‍ സംഘത്തിലുണ്ടാകും. വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം പോളിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാകും അന്വേഷണം. മൂന്നു മാസത്തിനുള്ളില്‍ ക്വിക്ക് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതിനിടെ കേസ് അന്വേഷണം സംബന്ധിച്ച് എല്‍ ഡി എഫി ഭിന്നത് തുടരുന്നു. കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന നിലപാടില്‍ തന്നെ തുടരുകയാണ്. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം നാളെ ചേരുന്ന സി പി ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.