സംസ്ഥാനത്തെ മദ്യനയത്തിന് സർക്കാരിന് പാർട്ടിയുടെ പൂർണ പിന്തുണയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ. മദ്യനയത്തില്‍ പാർട്ടിയിലോ മന്ത്രിസഭയിലോ യാതൊരു പ്രശനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം കൂട്ടായ തീരുമാനമാണെന്നും. ഈ തീരുമാനം നടപ്പാക്കുന്നതാണ് അടുത്ത ലക്ഷ്യമെന്നും സുധീരൻ പറഞ്ഞു. അടുത്ത പത്തു വർഷത്തിനുള്ളിൽ കേരളത്തെ മദ്യ വിമുക്തമാക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.
മദ്യനിരോധനം നടപ്പാക്കുമ്പോള്‍ ജോലി നഷ്ടപ്പെടുന്ന ബാര്‍ ജീവനക്കാരുടെ പുനരധിവാസത്തിന് അഞ്ചുലക്ഷം രൂപ സംഭാവന നല്‍കുമെന്നും. കൂടാതെ പ്രളയക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കാശ്‌മീർ ജനതയ്ക്ക് അഞ്ച് ലക്ഷം രൂപ നല്‍കുമെന്നും സുധീരൻ പറഞ്ഞു.