ധനമന്ത്രി കെഎം മാണി 418 ബാറുകള്‍ തുറക്കണമെന്ന് ശിപാര്‍ശ ചെയ്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു. ബുധനാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ കെ എം മാണിയുടെ ശിപാര്‍ശയുടെ കാര്യം താന്‍ പറഞ്ഞതായ വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ളെന്നും അദ്ദേഹം വ്യക്തമാക്കി.
ബാറുകള്‍ പെട്ടന്ന് തന്നെ പുട്ടിയാല്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമെന്ന സാഹചര്യത്തിലാണ് മാണി എക്സൈസ് മന്ത്രിയോട് ശിപാര്‍ശ ചെയ്തെന്ന് വാര്‍ത്ത പരന്നത്.
സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇത്തരം വാര്‍ത്തകള്‍ വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ പ്രചരിപ്പിക്കുന്നത് മാധ്യമധര്‍മത്തിന് ചേര്‍ന്നതല്ലെന്നും മന്ത്രി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.