ബാര്‍ വിഷയം: കേസുകള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും

Webdunia
ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (08:57 IST)
ബാറുകള്‍ പൂട്ടിയതുമായി ബന്ധപ്പെട്ട കേസുകള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി ബാറുടമകള്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. മദ്യവില്‍പന മൗലികാവകാശമല്ലെന്നും മദ്യനയം ഭരണഘടനാവിരുദ്ധമല്ലെന്നും വ്യക്തമാക്കി സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
 
സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. 418 ബാറുകള്‍ അടച്ചുപൂട്ടിയത് സുപ്രീംകോടതിയുടെ നിര്‍ദ്ദേശമനുസരിച്ചാണെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു.
 
ബാറുടമകള്‍ക്ക് നല്‍കിയത് താല്‍ക്കാലിക ലൈസന്‍സ് മാത്രമാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സര്‍ക്കാരിനുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കബില്‍ സിബല്‍ ഹാജരാകുമെന്നാണ് സൂചന.
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.