ഞായറാഴ്ച ഡ്രൈ ഡേ അല്ല; കൂടുതൽ ബിയർ, വൈൻ പാർലറുകൾക്ക് അനുമതി

Webdunia
വ്യാഴം, 18 ഡിസം‌ബര്‍ 2014 (17:55 IST)
പുതിയ മദ്യനയപ്രകാരം ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈ ഡേ സര്‍ക്കാര്‍ പിന്‍വലിച്ചു. ബാറുകള്‍ക്ക് പൂട്ട് വിഴുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കൂടുതൽ ബിയർ, വൈൻ പാർലറുകൾക്ക് അനുമതി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. മദ്യനയത്തെ കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം കൈക്കൊണ്ടത്.

ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ഡ്രൈ ഡേ സര്‍ക്കാരിന് കനത്ത തിരിച്ചടിയായെന്ന് പഠന റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. വിഷയത്തില്‍ നടത്തിയ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഞായറാഴ്ചകളിളെ ഡ്രൈ ഡേ പിന്‍വലിച്ചത്.

പുതിയ മദ്യനയ പ്രകാരം ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയ ഡ്രൈ ഡേ ടൂറിസം മേഖലയ്ക്ക് വന്‍ തിരിച്ചടിയായെന്നും. ടൂറിസത്തെയും കോണ്‍ഫറന്‍സ് ടൂറിസത്തെയും ബാധിക്കുന്ന തരത്തിലുള്ളതാണ് ഡ്രൈ ഡേ. നയം വന്നതോടെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നഷ്ടമായി. തൊഴില്‍ മേഖലയിലെ നഷ്ടം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നടപടികള്‍ അനുയോജ്യമല്ലെന്നും മദ്യ നയത്തെ കുറിച്ച് പഠിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ പരിശേധിക്കുകയും നയം പിന്‍ വലിക്കുകയുമായിരുന്നു. ആഘാത പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മദ്യനയത്തില്‍ പ്രയോഗിക മാറ്റം വരുത്തുകയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.