ബാറുകളില്‍ കോടികളുടെ മദ്യം; സര്‍ക്കാരിന് വെല്ലുവിളി തീരുന്നില്ല

Webdunia
ശനി, 23 ഓഗസ്റ്റ് 2014 (11:36 IST)
സംസ്ഥാനത്തെ അടച്ചു പൂട്ടാന്‍ പോകുന്ന 312 ബാറുകളിലെ മദ്യവും നേരത്തെ അടച്ചുപൂട്ടിയ ബാറുകളിലെ മദ്യവും സർക്കാർ ഏറ്റെടുക്കും. നിലവിലെ സ്റ്റോക്ക് എത്രവരുമെന്ന് വ്യക്തമല്ലാത്തതിനാല്‍ എക്സൈസിനെ കൊണ്ട് കണക്കെടുപ്പ് നടത്തിയ ശേഷമായിരിക്കും മദ്യം ഏറ്റെടുക്കുക.

730 ബാറുകളിലെ മദ്യമാകും സർക്കാർ ഇത്തരത്തില്‍ ഏറ്റെടുക്കുക. ഏറ്റെടുക്കുന്ന മദ്യം ബിവറേജസ് ഔട്ടലെറ്റ് വഴി വിതരണം ചെയ്യും. ബിവറേജസ് കോർപ്പറേഷനിൽ നിന്ന് വാങ്ങിയ അതേ വിലയാകും ഏറ്റെടുക്കുന്ന മദ്യത്തിന് സർക്കാർ നൽകുക. അല്ലെങ്കിൽ പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് ലേലം ചെയ്ത് നൽകും. ഇപ്പോൾ പ്രവർത്തിക്കുന്ന 312 ബാറുകൾ ഉടൻ പൂട്ടാനാണ് സർക്കാർ തീരുമാനമായത്.

418 ബാറുകളിൽ മിക്കതിലും ഒരുകോടിയോളം രൂപയുടെ മദ്യം സ്റ്റോക്കുള്ള ബാറുകൾ പോലും നിലവിലുണ്ട്. മദ്യം ഏറ്റെടുക്കുന്നതിനായി സര്‍ക്കാരിന് കോടിക്കണക്കിന് രൂപ ആവശ്യമായി വരും. ഈ പൈസ സര്‍ക്കാര്‍ എങ്ങനെ കണ്ടെത്തുമെന്നതാണ് സര്‍ക്കാര്‍ നേരിടുന്ന വലിയ വെല്ലുവിളി.