വൈദ്യുതിനിരക്ക് വര്‍ധന ഒഴിവാക്കാനാവില്ല: ആര്യാടന്‍

Webdunia
ഞായര്‍, 17 ഓഗസ്റ്റ് 2014 (12:07 IST)
സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ദ്ധന ഒഴിവാക്കാനാവില്ലെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സബ്സിഡി നല്‍കുന്നകാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്‌ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് ആര്യാടന്‍ മുഹമ്മദ് രംഗത്തെത്തി. ബാര്‍ വിഷയത്തില്‍ കോടതി പറയുന്നത് അംഗീകരിക്കേണ്ടി വരുമെന്നും. രണ്ടഭിപ്രായം ഉണ്ടെന്നും ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തുമെന്നും ആര്യാടന്‍ പറഞ്ഞു.

മദ്യനയത്തില്‍ തീരുമാനമാകുന്നതിന് വ്യാഴാഴ്ച യുഡിഎഫ് നേതൃയോഗം ചേരുമെന്നും ആര്യാടന്‍ പറഞ്ഞു. പ്‌ളസ്ടു അനുവദിച്ചതുമായി ബന്ധപ്പെട്ട കോടതി പരാമര്‍ശങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.