''ബാലകൃഷ്ണപിള്ള മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ താനും കൂടെ ഉണ്ടായിരുന്നു''

Webdunia
ചൊവ്വ, 20 ജനുവരി 2015 (11:31 IST)
മന്ത്രിസഭയിലെ ചിലര്‍ അഴിമതി നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് ബാലകൃഷ്ണപിള്ള സംസാരിക്കുന്ന സമയത്ത് താനും കൂടെ ഉണ്ടായിരുന്നതായി ഗണേഷ് കുമാര്‍. ഒക്ടോബര്‍മാസം അവസാനം രാത്രി പത്ത് മണിക്കുശേഷം ക്ലിഫ്ഹൗസില്‍ വെച്ചാണ് കണ്ടതെന്നും, സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ധനമന്ത്രി കെഎം മാണിക്കെതിരെ ബിജു രേമേശ് അഴിമതി ആരോപണം ഉന്നയിക്കുന്നതിന് ഒരു മാസം മുമ്പായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച നടന്നത്. സന്ദര്‍ശനത്തില്‍ രണ്ടു മന്ത്രിമാരുടെ അഴിമതി ബാലകൃഷ്ണപിള്ള അന്ന് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ചില മന്ത്രിമാര്‍ നടത്തുന്ന അഴിമതികളെ കുറിച്ച് തനിക്കും വിവരം ലഭിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ഈ കാര്യം തുറന്ന് പറഞ്ഞതിന്റെ പേരില്‍ യുഡിഎഫില്‍ നിന്ന് പുറത്താക്കുകയാണെങ്കില്‍ കേരളകോണ്‍ഗ്രസ് ബി അതിനെ സ്വാഗതം ചെയ്യുമെന്നും. ഈ സര്‍ക്കാരിന് ഭരണത്തിലിരിക്കാന്‍ ഭൂരിപക്ഷമുണ്ടെങ്കിലും ജനപിന്തുണയുടെ കാര്യം അറിയണമെങ്കില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.