ബാർ കോഴക്കേസിൽ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരായ കുറ്റപത്രം അട്ടിമറിച്ചുവെന്നാരോപിച്ചാണ് പ്രതിപക്ഷത്തുനിന്നും എസ് ശര്‍മ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
അന്വേഷണ സംഘത്തിന് സ്വതന്ത്രമായി കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയെന്നും വിജിലന്‍സ് ഡയറക്ടറുടെ തലച്ചോറ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേതാണെന്നും എസ് ശര്‍മ വ്യക്തമാക്കി. അതേസമയം വിജിലൻസ് ഡിജിപി വിൻസൻ എം പോളിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്തെത്തി. വിജിലൻസ് ഡിജിപി വിൻസൻ എം പോൾ മാജിക്കുകാരനാണ്. ബാര്‍ കോഴക്കേസില്‍ നിന്ന് മാണിയെ വിശുദ്ധനാക്കിയത് മാജിക്ക് കൊണ്ടാണെന്നും അദ്ദേഹം
സഭയിൽ പറഞ്ഞു.
അതേസമയം, സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിച്ച ബാര്‍ കോഴക്കേസില്‍ യുഡിഎഫിലും കോൺഗ്രസിലും നിന്ന് തനിക്ക് കടുത്ത സമ്മർദ്ദം അനുഭവിക്കേണ്ടി വന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. സമ്മര്‍ദമുണ്ടായെങ്കിലും താന്‍ വഴങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ പ്രസ്താവന പ്രതിപക്ഷ ബഹളത്തിന് ഇടയാക്കി. ആരാണ് സമ്മര്‍ദ്ദമുണ്ടാക്കിയത് ? കോണ്‍ഗ്രസ്സോ? യുഡിഎഫിലെ മറ്റു ഘടകകക്ഷികളോ? ഇപ്പോള്‍ അത് വ്യക്തമാക്കണം- പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ അതിന് മന്ത്രി തയാറായില്ല. സിപിഎം നേതാവ് എകെ ബാലന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി വിവാദപ്രസ്താവന നടത്തിയത്. ബാര്‍ കോഴക്കേസില്‍ കുറ്റപത്രം നല്‍കണമോയെന്ന കാര്യത്തില്‍ ബാര്‍ ഉടമകളുടെ അഭിഭാഷകനായ നാഗേശ്വര റാവുവില്‍ നിന്ന് നിയോമപദേശം തേടിയെന്നും രമേശ് സഭയില്‍ സ്ഥിരീകരിച്ചു.