സംസ്ഥാന ബജറ്റ് വിറ്റ് കാശുണ്ടാക്കുന്ന ധനമന്ത്രി കെഎം മാണിയെ അറസ്റ്റ് ചെയ്ത് തെളിവ് ശേഖരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ബജറ്റ് അവതരിപ്പിച്ച് പണമുണ്ടാക്കുന്നുവെന്ന ആരോപണം ലോകത്ത് എവിടെയും കേട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കെഎംമാണി സംസ്ഥാന ബജറ്റ് വിറ്റ് കാശുണ്ടാക്കുകയാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ പണം എണ്ണുന്ന യന്ത്രമുണ്ടെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്നും. ലഭിക്കുന്ന കോഴപ്പണത്തിന്റെ തോതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വിഎസ് വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു. സംസ്ഥാനത്തെ ധനമന്ത്രിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തനം ജനങ്ങളെ വിറ്റ് കാശുണ്ടാക്കുന്നതിന് തുല്യമാണെന്നും. മാണി മന്ത്രിയായി തുടരുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.
മാണി കോഴ വാങ്ങിയെന്ന കാര്യം സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജും കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്‍ ബലകഷ്ണപിള്ളയും വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അഴിമതിക്കാരുടെ കൂടാരമായി മാറിയ മന്ത്രിസഭയിലെ മാണിയെ ഇനി ബജറ്റ് അവതരിപ്പിക്കാന്‍ കേരളീയര്‍ അനുവദിക്കരുതെന്നും വിഎസ് പറഞ്ഞു.