ബാര്‍ കോഴ ആരോപണത്തില്‍ തനിക്കെതിരെ യാതൊരു തെളിവുമില്ലാഞ്ഞിട്ടും കേസെടുത്തത് അനാവശ്യമായ നടപടി ആയിരുന്നുവെന്ന് ധനമന്ത്രി കെഎം മാണി. ആരോപണത്തിന് പിന്നില്‍ കളിച്ചവരെ നല്ലതു പോലെ അറിയാം. സമയമാകുബോള്‍ അവരുടെ പേരുകള്‍ വെളിച്ചത്ത് വരും. വെറുമൊരു ആരോപണത്തിന്റെ പേരില്‍ നിയമപരമായും ധാര്‍മികമായും കേസെടുക്കാന്‍ ബാധ്യത ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കോഴ ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയും പദ്ധതികളും നടന്നിട്ടുണ്ട്. തെളിവില്ലാത്ത ഒരു ആരോപണത്തിന്റെ പേരില്‍ കേസെടുക്കാന്‍ സുപ്രീംകോടതി പറഞ്ഞിട്ടില്ലെന്നും കെഎം മാണി പറഞ്ഞു. മനോരമ ന്യൂസിന്റെ നേരെ ചൊവ്വേയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം പിസി ജോര്‍ജിനെതിരെ വ്യാഴാഴ്‌ച നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നുവെങ്കിലും വിഷയത്തില്‍ അവ്യക്തത തുടരുന്നക്തിനാല്‍ നടപടികള്‍ നീളുമെന്നാണ് അറിയുന്നത്.
ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് കെഎം മാണി ശക്തമായി ആവശ്യപ്പെടുകയും മുഖ്യമന്ത്രി അത് സമ്മതിക്കുകയും ചെയ്താല്‍ കേരളാ കോണ്‍ഗ്രസ് സെക്യുലറിനെ ഘടകക്ഷിയായി പരിഗണിക്കണമെന്നാണ് പിസി ജോര്‍ജിന്റെ ആവശ്യം. എന്നാല്‍ കെഎം മാണി, പിജെ ജോസഫ്, പിസി ജോര്‍ജ് എന്നിവരെ സംയുക്തമായി സംബന്ധിച്ച ഒരു വട്ട ചര്‍ച്ച കൂടി നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും നടന്നിട്ടില്ല. അതിനാല്‍ വിഷയത്തില്‍ തീരുമാനം ഇനിയും വൈകിയേക്കും.