കോഴയില്‍ മാണി കുടുങ്ങും; കോഴ വാങ്ങിയെന്ന് വിജിലന്‍സിന് ബോധ്യപ്പെട്ടു, കുറ്റപത്രം ഉടൻ

Webdunia
തിങ്കള്‍, 25 മെയ് 2015 (10:19 IST)
ബാർ കോഴക്കേസില്‍ ധനമന്ത്രിയും കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനുമായ കെഎം മാണി ബാർ ഉടമകളിൽ നിന്ന് കോഴ വാങ്ങിയെന്ന് കേസ് അന്വേഷിക്കുന്ന വിജിലൻസിന് ബോദ്ധ്യപ്പെട്ടു. ഇതോടെ മാണിക്കെതിരായ കുറ്റപത്രം ഉടൻ സമർപ്പിക്കാനാണ് വിജിലൻസിന്റെ തീരുമാനം. 
 
മാണിക്കെതിരെയുള്ള അന്വേഷണം അന്തിമഘട്ടത്തിലായതായും. എത്രയും വേഗം വിഷയത്തില്‍ വ്യക്തത ഉണ്ടാകുന്നതിന്റെ ഭാഗമായി മാണിക്കെതിരെ റ്റപത്രം ഉടൻ സമർപ്പിക്കുമെന്നുമാണ് വിജിലൻസില്‍ നിന്ന് ലഭിക്കുന്ന വിവരം. ബാര്‍ ഉടമകള്‍ കോടിക്കണക്കിന് രൂപ പിരിച്ചെടുത്തതായും കേസ് നടത്തുന്നതിനും മറ്റുമായി കുറച്ച് പണം മാത്രമാണ് ചെലവാക്കിയത്. ബാക്കി തുക ഏത് വഴിക്കാണ് ചെലവായതെന്നും വിജിലന്‍സ് കണ്ടെത്തി. 
 
മാണി ഒരു കോടി രൂപ മാണി കോഴയായി വാങ്ങിയെന്ന് ആരോപിച്ച ബാർ അസോസിയേഷൻ പ്രസി‌ഡന്റ് ബിജു രമേശിന്റെ ഡ്രൈവർ അമ്പളിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയതിലൂടെയാണ് ബാറുടമകളിൽ നിന്ന് പണം വാങ്ങിയെന്ന നിഗമനത്തിൽ അന്വേഷണ സംഘം എത്തിയത്. അമ്പിളിയുടെ മൊഴിയില്‍ വൈരുദ്ധ്യമില്ലെന്നാണ് നുണപരിശോധനാഫലത്തോടെ വ്യക്തമായത്.
 
മാണിക്ക് ഔദ്യോഗിക വസതിയില്‍ വച്ചു ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി പണമടങ്ങിയ പെട്ടി കൈമാറുന്നതു കണ്ടെന്ന് അബിളി മൊഴി നല്‍കിയിരുന്നു. നുണപരിശോധന ഫലത്തിലും അബിളിയുടെ മൊഴി ശരിയാണെന്നാണ് ഫോറന്‍സിക് വിഭാഗം നല്കിയിരിക്കുന്ന റിപ്പോര്‍ട്ട്. നുണപരിശോധന ഫലം വിജിലന്‍സ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും.