ബാര്‍ കോഴക്കേസില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് റിപ്പോര്‍ട്ട് സമർപ്പിച്ച സാഹചര്യത്തില്‍ നിയമനടപടിയുമായി മുന്നോട്ട് പോവുമെന്ന് ബാർ അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് ബിജു രമേശ്. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ബിജു വ്യക്തമാക്കി.
അതേസമയം, വിജിലന്‍സ് സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു പറഞ്ഞു. വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാം. വിജിലന്‍സ് സമർപ്പിച്ച റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.