ബാര്‍ കോഴക്കേസില്‍ തനിക്കെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് സമർപ്പിച്ച റിപ്പോർട്ടിനെ കുറിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് എക്സൈസ് മന്ത്രി കെ ബാബു. വിശദാംശങ്ങൾ അറിഞ്ഞ ശേഷം പ്രതികരിക്കാം. വിജിലന്‍സ് സമർപ്പിച്ച റിപ്പോർട്ട് ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.