ബാറുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാരിനു വേണ്ടി കോണ്‍ഗ്രസ് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബല്‍ ഹൈക്കോടതിയിലെത്തും. നാളെ മുതലാണ് ഹൈക്കോടതിയില്‍ കേസിന്റെ വാദം ആരംഭിക്കുന്നത്.
നേരത്തെ, ബാറുകള്‍ പൂട്ടുന്നതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ കപില്‍ സിബലിനെ ഹാജരാക്കാന്‍ ബാറുടമകള്‍ നിശ്ചയിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് അദ്ദേഹം കേസില്‍നിന്ന് പിന്‍മാറുകയായിരുന്നു.
സുപ്രീംകോടതിയില്‍ ബാറുടമകള്‍ക്കുവേണ്ടി വാദിച്ചത് ഫാലി എസ് നരിമാനെപ്പോലുള്ള പ്രഗത്ഭമതികളാണ്. അവര്‍ തന്നെയാകും ഹൈക്കോടതിയിലും കേസ് വാദിക്കാന്‍ എത്തുക. അതിനെ നേരിടണമെങ്കില്‍ വമ്പന്‍ അഭിഭാഷകര്‍ തന്നെ വേണം. അതിനാണ് കപില്‍ സിബല്‍ അടക്കമുള്ള സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഥവാ ഹൈക്കോടതിയില്‍നിന്ന് തിരിച്ചടി നേരിട്ടാല്‍ കേസില്‍ ഒത്തുകളിച്ചുവെന്ന ആക്ഷേപം കപില്‍ സിബലിനെ നിയോഗിച്ചതിലൂടെ ഇല്ലാതാക്കാനും സര്‍ക്കാരിനാകും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.