യുഡിഎഫ് സർക്കാരിന്റെ മദ്യ നിരോധനത്തിന് ശേഷം ടൂറിസം മേഖലയിലെ വരുമാനത്തിൽ വൻ ഇടിവുണ്ടായതായി ടൂറിസം മന്ത്രി എസി മൊയ്തീൻ. ഇക്കാര്യം കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണനുമാണ് ടൂറിസം മന്ത്രി കത്തയച്ചു.
മദ്യ നിരോധനത്തിന് ശേഷം ടൂറിസം മേഖലയിൽ നിന്നുള്ള വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായതായും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ബാർ സൗകര്യമില്ലാത്തതിനാൽ വിനോദ സഞ്ചാരികള്‍, അന്താരാഷ്ട്ര സെമിനാറുകൾ, യോഗങ്ങൾ എന്നിവ സംസ്ഥാനത്തേക്ക് വരുന്നില്ല. എക്സൈസ് നയം പുനഃപരിശോധിക്കുമ്പോൾ ഈ വസ്തുത കൂടി പരിശോധിക്കപ്പെടണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
മദ്യം വിളന്പാതെ വന്നതോടെ കേരളത്തിലേക്കുള്ള വിനോദ സഞ്ചാരികളുടെ വരവിൽ കാര്യമായ കുറവുണ്ടായി. കേരളത്തിന് ലഭിക്കേണ്ട വിദേശ നാണ്യത്തിലും കുറവുണ്ടായി. കുറഞ്ഞപക്ഷം ടൂറിസം മേഖലയെ എങ്കിലും മദ്യ നിരോധനത്തിന് കീഴിൽ നിന്ന് ഒഴിവാക്കണമെന്നും കത്തിൽ മന്ത്രി വ്യക്തമാക്കി.