പുതിയ മദ്യ നയത്തിനു മുമ്പ് ബാറുടമകള്‍ സമര്‍പ്പിച്ച ഹര്‍ജ്ജിയില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിച്ചു. നിലവരമില്ലെന്ന കാരണത്താല്‍ ബാറുകള്‍ അടച്ചു പൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനം ചോദ്യം ചെയ്താണ് ബാറുടമകള്‍ ഹൈക്കൊടതിയെ സമീപിച്ചത്. വിഷയത്തില്‍ ടു സ്റ്റാറിനു താഴെയുള്ള ബാറുകള്‍ മാത്രമെ നിലവാരമില്ലാത്തവയായി കണക്കാക്കാന്‍ കഴിയു എന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.
ടു സ്റ്റാറിന് താഴെയുള്ള ബാറുകളാണ് നിലവാരമില്ലാത്തത്. സുന്ദര്‍ദാസ് കേസില്‍ സുപ്രീംകോടതി വിധിയില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ് എന്നും ത്രീസ്റ്റാര്‍ പദവിയുള്ള ബാറുകളുടെ അപേക്ഷകള്‍ അബ്കാരി നയത്തിനനുസരിച്ച് പുതുക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.
ബാര്‍കേസില്‍ ഇന്ന് ഇത് രണ്ടാമത്തെ വിധിയാണ് വന്നിരിക്കുന്നത്. രാവിലെ വന്ന വിധിയില്‍ പൂട്ടിക്കിടന്ന പത്തു ബാറുകള്‍ക്ക് കൂടി കോടതി തുറക്കാനുള്ള അനുമതി നല്‍കിയിരുന്നു. അതിനു പിന്നാലെ ബാറുകളുടെ നിലവാരത്തിനേ സംബന്ധിച്ച ഈ വിധിയും സര്‍ക്കാരിന് തിരിച്ചടിയായി. ഇതൊടെ ടുസ്റ്റാര്‍ വരെയുള്ള ബാറുകള്‍ക്കും ഹൈക്കോടതിയെ സമീപിക്കാന്‍ സാഹചര്യമൊരുങ്ങും.