മദ്യനയത്തിന് ഭാഗിക അംഗീകാരം മാത്രം; ത്രീ സ്റ്റാര്‍ വരെയുള്ളവ അടച്ചുപൂട്ടണം

വ്യാഴം, 30 ഒക്‌ടോബര്‍ 2014 (14:07 IST)
സംസ്ഥാന സര്‍ക്കാരിന്റെ മദ്യ നയത്തിന് ഹൈക്കൊടതി ഭാഗികമായി മാത്രം അംഗീകാരം നല്‍കി. ഫോര്‍ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്നാണ് ഹൈക്കൊടതി വിധിച്ചിരിക്കുന്നത്. എന്നാല്‍ ടു സ്റ്റാര്‍, ത്രീ സ്റ്റാര്‍ ബാറുകള്‍ അടച്ചു പൂട്ടണമെന്നും ഹൈക്കോടതി വിധിച്ചു. ജസ്റ്റീസ് സുരേന്ദ്ര മോഹന്റെ ഏകാംഗ ബെഞ്ച് ആണ് വിധി പറഞ്ഞത്.  

ഇനി ബാറുകള്‍ ഫൈവ് സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹെറിറ്റേജ് ഹോട്ടലുകളില്‍ മാത്രമായിരിക്കും. 32 ഫോര്‍ സ്റ്റാര്‍ ബാറുകളാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാരിന്റെ മദ്യ നയത്തിലെ ചില ചട്ടങ്ങള്‍ ഹൈക്കോടതി മരവിപ്പിക്കുകയും ചെയ്തു. ഫോര്‍ സ്റ്റാര്‍- ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്ക് ഒരേ നിലവാരമാണെന്ന നിരീക്ഷിച്ച കോടതി ഫോര്‍ സ്റ്റാറുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കാതിരിക്കുന്നത് വിവേചനപരമാണെന്ന് ചൂണ്ടിക്കാട്ടി.

312 ബാറുകളില്‍ ഫൈവ് സ്റ്റാര്‍ ബാറുകള്‍ ഒഴികെയുള്ളവ അടച്ചുപൂട്ടണമെന്ന് സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് ബാറുടമകള്‍ കോടതിയെ സമീപിച്ചത്. സര്‍ക്കാരിന്റെ മദ്യനയം മൗലികാവശലംഘനമാണെന്നും യുക്തിരഹിതമാണെന്നുമായിരുന്നു ബാറുടമകള്‍ വാദിച്ചത്. ഫൈവ് സ്റ്റാര്‍ ബാറുകള്‍ക്കു മാത്രം പ്രവര്‍ത്തനാനുമതി നല്‍കുന്നത് വിവേചനപരമാണെന്നും ബാറുടമകള്‍ ആരോപിച്ചു. മദ്യനയം സമൂഹനന്മയ്ക്കു വേണ്ടിയാണെന്നും നയതീരുമാനത്തില്‍ കോടതി ഇടപെടരുതെന്നുമായിരുന്നു് സര്‍ക്കാരിന്റെ വാദം




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക