സംസ്ഥാനത്ത് പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഉത്തരവ് അഞ്ചുദിവസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ അടുത്ത മാസം അഞ്ചിന് നികുതി വകുപ്പ് സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. കോടതി നിര്‍ദേശിച്ചിട്ടും സര്‍ക്കാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ബാറുടമകള്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഒമ്പത് ത്രീ സ്റ്റാര്‍ ബാറുകളും ഒരു ഫോര്‍ സ്റ്റാര്‍ ബാറും ഉള്‍പ്പെടെ പത്തു ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ഡിസംബര്‍ 17ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിച്ചതിനെ തുടര്‍ന്ന് നികുതി സെക്രട്ടറിയും എക്സൈസ് കമ്മിഷണറും നേരിട്ട് കോടതിയില്‍ ഹാജരായത്. ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കണമെന്ന ഫയല്‍ മന്ത്രിസഭയ്ക്ക് വിട്ടിട്ടും തീരുമാനമെടുത്തില്ലെന്നും ബാറുടമകള്‍ വ്യക്തമാക്കി.
എന്നാല്‍ തീരുമാനമെടുക്കേണ്ടത് മന്ത്രിസഭയാണെന്ന് നികുതിവകുപ്പ് സെക്രട്ടറി മറുപടി നല്‍കി. മദ്യനയത്തില്‍നിന്ന് ഇളവു വേണ്ടതിനാലാണ് മന്ത്രിസഭയുടെ പരിഗണനയ്ക്കു വിട്ടതെന്നു പറഞ്ഞ സെക്രട്ടറി ഉത്തരവ് നടപ്പാക്കാന്‍ സാവകാശം തേടുകയും ചെയ്തു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 10 ദിവസം കൂടി സമയം നല്‍ണമെന്ന് അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. സമയം നീട്ടിനല്‍കാനാവില്ളെന്നും അഞ്ച് ദിവസത്തിനകം ഉത്തരവ് നടപ്പിലാക്കാനും കോടതി നിര്‍ദേശിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.