മദ്യനയത്തില്‍ ജനതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ കൊണ്ടുവന്ന നയത്തെ സുപ്രീംകോടതി ദുര്‍ബലമാക്കിയതായി കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇത്തരത്തിലുള്ള കോടതി വിധികള്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയ വിധിക്കെതിരെ പ്രതികരിക്കുകയായിരുന്നു സുധീരന്‍.
കോടതിയെ ഏറെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് താന്‍. എന്നാല്‍ ജനതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടു വന്ന മദ്യനയത്തെ കോടതി വിധികള്‍ ദുര്‍ബലമാക്കുന്നതായും വിഎം സുധീരന്‍ പറഞ്ഞു. മലപ്പുറത്ത് കോണ്‍ഗ്രസിന്റെ നേതൃസംഘമത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കഴിഞ്ഞ ദിവസമാണ് മദ്യനയത്തിലെ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളിയത്. കൂടാതെ സര്‍ക്കാരിന്റെ മദ്യനയത്തെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിനെതിരെ സമര്‍പ്പിച്ച കേരളത്തിന്റെ അപ്പീല്‍ സുപ്രീംകോടതി തള്ളുകയും ചെയ്തു. ഹൈക്കോടതി നിര്‍ദേശിച്ച 10 ബാറുകള്‍ക്കും ലൈസന്‍സ് നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. മദ്യനയം അപ്രായോഗികവും വികലവുമാണെന്ന് കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.